കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം: ആ​ഗോ​ള സ​ഖ്യ​ത്തി​ൽ ചേ​രാ​തെ അ​മേ​രി​ക്ക​യും ചൈ​ന​യും


ജനീവ:  എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ തുല്യമായി വിതരണം ചെയ്യാനുള്ള ആഗോള സഖ്യത്തിൽ 156 രാജ്യങ്ങൾ പങ്കാളികളായി. അതേസമയം, ലോകശക്തികളായ അമേരിക്കയും ചൈനയും ഇതുവരെ പങ്കാളികളായിട്ടില്ലെന്ന് സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന ലോകാരോഗ്യ സംഘടന അറിയിച്ചു. ഇരു രാജ്യങ്ങളുമായും ചർച്ച തുടരുകയാണെന്നും സംഘടന പറഞ്ഞു.

അണേരിക്കയിലെ ട്രംപ് ഭരണകൂടം ദ്വികക്ഷി കരാറുകളിലൂടെ ഭാവിയിൽ വാക്സിന്‍റെ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സ്വന്തമായും മറ്റു രാജ്യങ്ങളുമായും ചേർന്നുള്ള വാക്സിൻ ഗവേഷണ, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ചൈന. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ലോകാരോഗ്യ സംഘടനയുടെ ദൗത്യത്തിൽ പങ്കാളികളാണ്. കോവിഡ് വാക്സിൻ സാധ്യമാകുന്പോൾ, സന്പന്ന−ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങൾക്കും തുൽയമായും നീതിപൂർവമായും വിതരണം സാധ്യമാക്കുകയാണ് സംഖ്യത്തിന്‍റെ ലക്ഷ്യം.

You might also like

  • Straight Forward

Most Viewed