ലഹരി മരുന്ന് കേസ്; ദീപിക പദ്ക്കോണിനെയും ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണത്തെ തുടർന്ന് ഉയർന്ന് വന്ന ബോളിവുഡിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എന്‍സിബി) ചോദ്യം ചെയ്യും. ഖ്വാന്‍ ടാലന്‍റ് മാനേജ്മന്‍റ് ഏജന്‍സി ജീവനക്കാരി കരിഷ്മയെയും ചോദ്യം ചെയ്യും. മയക്ക് മരുന്ന് ഉപയോഗിച്ചവർ ഡി, കെ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന്‍ കാരണം. ഡി എന്നത് ദീപികയും കെ എന്നത് കരിഷ്മയുമാണെന്നുമാണ് എന്‍സിബി സംശയിക്കുന്നത്.
കരിഷ്മയെ ചൊവ്വാഴ്ചയെയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും എൻസിബി ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഇവർ സുശാന്തുമൊത്ത് പുനെയിലെ ഐലൻഡിൽ നിരവധി തവണ സന്ദർശിച്ചുവെന്നാണ് വിവരം.
സാറ, ശ്രദ്ധ, രാകുൽ പ്രീത് സിംഗ്, സിമോൺ കന്പെട്ട എന്നിവർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തി സമ്മതിച്ചതായി എൻ.സി.ബി വ്യക്തമാക്കി.