ദുബൈയിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക്


ദുബൈ: വന്ദേ ഭാരത് മിഷനിൽ ഉൾപ്പെട്ടിട്ടുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. കോവിഡ് പോസിറ്റീവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാൻ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവിൽ‍ ഏവിയേഷന്‍റെ നടപടി. 

ഈ മാസം 18 മുതൽ‍ ഒക്ടോബർ‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിലക്കിനെ തുടർ‍ന്ന് ദുബൈയിയിലേക്കുള്ള എയർ‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാർ‍ജയിലേക്ക് റീ ഷെഡ്യൂൾ‍ ചെയ്തു.

You might also like

Most Viewed