കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

കരിപ്പുർ: കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയിൽ വച്ച് ഒരു സംഘമാളുകൾ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇന്നലെ രാത്രിയിലാണ് റിയാസ് കരിപ്പുരിൽ വിമാനമിറങ്ങിയത്. എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം നടന്നത്. റിയാസിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.