അബൂദബിയില്‍ നമ്പർ പ്ലേറ്റ് മറച്ച് വാഹനം ഓടിച്ചാൽ 400 ദിർഹം പിഴ


ഷീബ വിജയൻ

അബൂദബി: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വായിക്കാന്‍ കഴിയാത്ത വിധം ഏതെങ്കിലും വിധത്തില്‍ മറച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. നിയമപാലകര്‍ക്കും റോഡ് നിരീക്ഷണ സംവിധാനങ്ങള്‍ക്കും വ്യക്തമായി ദൃശ്യമാവുന്ന ലൈസന്‍സ് പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് അനിവാര്യമാണെന്നും ഇതിനു വിഘാതമാവുന്ന സൈക്കിള്‍ റാക്കുകള്‍ പോലുള്ളവ ഘടിപ്പിക്കുന്നതടക്കമുള്ള മനഃപൂര്‍വമല്ലാത്ത നടപടികളും നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി.

article-image

vccxcxc

You might also like

  • Straight Forward

Most Viewed