പെരുമ്പളം പാലം ഉദ്ഘാടനം: ക്ഷണം നിരസിച്ച് ജി. സുധാകരൻ; അനുനയ നീക്കവുമായി സിപിഎം


ഷീബ വിജയൻ
ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് ഫോണിൽ വിളിച്ചു ക്ഷണിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. പരിപാടിയുടെ പോസ്റ്ററിൽ സുധാകരന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം വിട്ടുനിൽക്കുന്നത് പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളുടെ തുടർച്ചയായാണെന്നാണ് വിലയിരുത്തൽ.

അതേസമയം, പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ച നടത്തി. വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ഗൗരവമായി ചർച്ച ചെയ്യും. നാളെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

article-image

DSFDASADESW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed