ജാസ്‌ലിയയുടെ മരണം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും
ഷീബ വിജയൻ
കൊച്ചി: അങ്കമാലിയിൽ വെച്ച് കാറിടിച്ചു കൊല്ലപ്പെട്ട കോളേജ് വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസന്റെ മരണത്തിൽ പ്രതിയെ പിടികൂടാനാവാതെ പോലീസ്. അപകടം നടന്ന് ആറ് ദിവസമായിട്ടും പ്രതിയായ കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് പി. ജോർജിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
അപകടമുണ്ടാക്കിയ മഹീന്ദ്ര എക്സ്‌യുവി വാഹനം ആലപ്പുഴ തുറവൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജാസ്‌ലിയയുടെ സുഹൃത്തുക്കളും അധ്യാപകരും രാഷ്ട്രീയ പാർട്ടികളും അങ്കമാലി പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി. മസ്തിഷ്‌ക മരണം സംഭവിച്ച ജാസ്‌ലിയയുടെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തിരുന്നു.
adadsads


