അങ്കമാലി വാഹനാപകടം: പ്രതി ഡോ. സിറിയക് വാഗമണ്ണിൽ നിന്ന് പിടിയിൽ
ഷീബ വിജയൻ
കൊച്ചി: അങ്കമാലിയിൽ ജാസ്‌ലിയ ജോൺസൺ എന്ന യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി ഡോ. സിറിയക് പി. ജോണിനെ പോലീസ് പിടികൂടി. അപകടത്തിന് ശേഷം ആറ് ദിവസമായി ഒളിവിലായിരുന്ന ഇയാളെ വാഗമണ്ണിൽ നിന്നാണ് അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ഒളിവിൽ പോകാൻ സഹായിച്ച കുറ്റത്തിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-ന് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിറിയക് ഓടിച്ച വാഹനമിടിച്ചത്. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സിറിയക് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പോലീസ് വലയിലാവുകയായിരുന്നു. പ്രതിയെ ഉടൻ അങ്കമാലി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ASADSADSADS


