സുഖോയ് വിമാനം തകർന്നു: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു


ഷീബ വിജയൻ
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു സംഭവിച്ചു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. ആസാമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനത്തിന് വ്യാഴാഴ്ച രാത്രി 7.42 ഓടെയാണ് നിയന്ത്രണം നഷ്ടമായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ എയർബേസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ പൂർണ്ണമായും കത്തിനശിച്ച നിലയിൽ വിമാനത്തിന്റെ ഭാഗങ്ങളും പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചുവരികയാണ്.

article-image

qwsadsadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed