നേതൃത്വത്തിനെതിരെ പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎമ്മിൽ വിവാദം പുകയുന്നു


ഷീബ വിജയൻ
സിപിഎം നേതൃത്വത്തെയും ഭരണരീതികളെയും കടുത്ത ഭാഷയിൽ വിമർശിച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജ് രംഗത്തെത്തി. പാർട്ടിയിലേക്ക് ഏഴയലത്ത് അടുപ്പിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇപ്പോൾ പല ലോക്കൽ കമ്മിറ്റികളും നിയന്ത്രിക്കുന്നതെന്ന് ജയിൻ രാജ് ആരോപിച്ചു. പി.കെ. ശശിക്കെതിരെ മുൻപേ നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടിയിൽ സ്തുതിപാഠകർക്ക് അമിത പ്രാധാന്യം ലഭിക്കുന്നതിനെയും ബ്രാഞ്ച് തലങ്ങളിൽ വായ തുറക്കാത്തവരെ മാത്രം അംഗങ്ങളാക്കുന്നതിനെയും ജയിൻ രാജ് വിമർശിച്ചു. സത്യം പറയാൻ ആരെയും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് പി.കെ. ശശിയുടെ നേതൃത്വത്തിൽ നടന്ന വിമത കൺവെൻഷൻ പാർട്ടിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തുകൊണ്ടുവന്നു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ സ്പിരിറ്റ് കച്ചവട ആരോപണമടക്കം ശശി ഉന്നയിച്ചു. ഇതിന് മറുപടിയായി ശശിക്ക് വിഭ്രാന്തിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയില്ലെന്നും സുരേഷ് ബാബു പ്രതികരിച്ചു.

article-image

wswdwqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed