കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അജ്മാന്‍ പൊലീസ്
ഷീബ വിജയൻ
അജ്മാന്‍: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അജ്മാന്‍ പൊലീസ്. രക്ഷിതാക്കള്‍ കുട്ടികളെ അശ്രദ്ധയോടെ വാഹനത്തില്‍ ഇരുത്തിപ്പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് അജ്മാന്‍ പൊലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ ഒറ്റക്കിരുത്തിപ്പോകുന്നത് ജീവഹാനി അടക്കമുള്ള അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം അവസ്ഥയിൽ ചൂട്, ശ്വാസംമുട്ടൽ എന്നിവയെ അതിജീവിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പെട്ടെന്നുതന്നെ മരണത്തിലേക്ക് എത്തിപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതോടൊപ്പം കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും പൊലീസ് നിര്‍ദേശിക്കുന്നുണ്ട്.
ddfvdf
