ഇറാൻ ആക്രമണം: 78 മിസൈലുകളും 129 ഡ്രോണുകളും വെടിവെച്ചിട്ട് ബഹ്‌റൈൻ വ്യോമപ്രതിരോധ സേന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന അന്യായമായ കടന്നാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF). ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ശത്രുരാജ്യം തൊടുത്തുവിട്ട 78 മിസൈലുകളും 129 ഡ്രോണുകളും ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി ജനറൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തിന്റെ ആകാശസീമ സംരക്ഷിക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. തുടർച്ചയായി എത്തുന്ന ഓരോ ആക്രമണ തരംഗങ്ങളെയും കൃത്യതയോടെ നേരിടാൻ സൈനികർക്ക് സാധിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. സൈനികരുടെ ഉയർന്ന പോരാട്ടവീര്യവും ഏത് സാഹചര്യത്തെയും നേരിടാനുള്ള പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കമാൻഡ് വ്യക്തമാക്കി.

ബഹ്‌റൈൻ സൈന്യത്തിന്റെ മികച്ച പ്രവർത്തനക്ഷമതയിലും അർപ്പണബോധത്തിലും ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സൈന്യം സദാ സജ്ജമാണെന്നും അധികൃതർ ഉറപ്പുനൽകി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഈ നടപടികളിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായും സൈനിക വൃത്തങ്ങൾ കൂട്ടിചേർത്തു.

article-image

dsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed