ബിഹാറിൽ രാഷ്ട്രീയ അട്ടിമറി; നിതീഷ് കുമാർ രാജിവെക്കും, മകൻ ഉപമുഖ്യമന്ത്രിയാകും


ഷീബ വിജയൻ
പാറ്റ്‌ന: ബിഹാർ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ പദവി രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. രാജ്യസഭാ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അദ്ദേഹം പത്രിക നൽകിയേക്കും.

നിതീഷ് കുമാർ മാറുന്നതോടെ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കും. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമാന്ത്രിയാകാനാണ് സാധ്യത. നിതീഷ് കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ ബിജെപിയും ജെഡിയുവും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. എന്നാൽ നിതീഷ് മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്. പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളുമാണ് നേടിയത്.

article-image

erwseqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed