ഗസ്സക്ക് കൈത്താങ്ങ്: സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി
                                                            ഷീബ വിജയൻ
റിയാദ്: ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച്ച ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 71-ാമത് വിമാനത്തിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഫുഡ് ബാസ്‌കറ്റുകളും താമസത്തിനായി ഉപയോഗിക്കുന്ന കിറ്റുകളുമാണ് ഉള്ളത്. ഇവ ഗസ്സ മുനമ്പിനുള്ളിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും കെയ്‌റോയിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിങ് സൽമാൻ ദുരിതാശ്വാസ, മാനുഷിക സഹായ കേന്ദ്രമാണ് (കെ.എസ്. റിലീഫ്) വിമാനം ഓപറേറ്റ് ചെയ്യുന്നത്.
dsadsadsa
												
										
																	