പത്താം ക്ലാസുകാരന്റെ പരാതി: അധ്യാപികമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


ഷീബ വിജയൻ
കൊച്ചി: കെമിസ്ട്രി നോട്ട് എഴുതാത്തതിന് വിദ്യാർത്ഥിയെ അടിച്ചതിനും രക്ഷിതാവിനോട് പരാതി പറഞ്ഞതിനും അധ്യാപികമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ബേപ്പൂർ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരായ നടപടികളാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ റദ്ദാക്കിയത്. 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അധ്യാപിക വടികൊണ്ട് അടിച്ചെന്നും ക്ലാസ് ടീച്ചർ വീട്ടിലെത്തി അമ്മയോട് പരാതി പറഞ്ഞത് മാനസികമായി വിഷമിപ്പിച്ചെന്നുമായിരുന്നു വിദ്യാർത്ഥിയുടെ പരാതി. എന്നാൽ, വടി ഒരു അപകടകരമായ ആയുധമല്ലെന്നും അതിനാൽ പരിക്കേൽപ്പിച്ചു എന്ന വകുപ്പ് നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അധ്യാപിക അമ്മയോട് പരാതി പറഞ്ഞത് കുട്ടിയുടെ ഭാവിയെ കരുതിയുള്ള ഉപദേശമായി മാത്രമേ കാണാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. അധ്യാപനത്തിന്റെ ഭാഗമായുള്ള ഇത്തരം നടപടികൾ കുറ്റകരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.

article-image

DQWDSWAAQSW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed