ഗൾഫിലെ സുരക്ഷാ സാഹചര്യം: മാർച്ച് 5, 6 തീയതികളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു
ഷീബ വിജയൻ
ദുബായ്/മനാമ: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ (CBSE) പരീക്ഷകൾ മാറ്റിവെച്ചു. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരീക്ഷകളാണ് താൽക്കാലികമായി നിർത്തിവെച്ചത്. മാർച്ച് 5 (വ്യാഴം), മാർച്ച് 6 (വെള്ളി) തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് ഇതോടെ മാറ്റിയത്.
മാറ്റിവെച്ച പരീക്ഷകൾ എന്ന് നടത്തുമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികൾ സിബിഎസ്ഇ വെബ്‌സൈറ്റിലൂടെയും സ്കൂളുകൾ വഴിയും വിദ്യാർത്ഥികളെ അറിയിക്കുന്നതാണ്.
മാർച്ച് 7 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ നിലവിൽ മാറ്റമൊന്നുമില്ല. എന്നിരുന്നാലും, വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 5-ന് മാത്രമേ തുടർന്നുള്ള പരീക്ഷകളെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയുള്ളൂ. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നടപടിയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
sadadsdas


