റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുമതി; താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു


ശാരിക I അന്താരാഷ്ട്രം

വാഷിംഗ്ടൺ: കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്കൻ ട്രഷറി വകുപ്പ് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. ആഗോള ഊർജ്ജ വിപണിയെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനും എണ്ണ വിതരണം സുഗമമാക്കുന്നതിനുമാണ് ഈ നീക്കമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.

30 ദിവസത്തേക്കാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിൽ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയ്ക്ക് മാത്രമേ ഈ അനുമതി ബാധകമാകൂ. ഇത് റഷ്യൻ സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നും മറിച്ച് ആഗോള വിപണിയിലെ എണ്ണലഭ്യത ഉറപ്പാക്കാനുള്ള ഹ്രസ്വകാല നടപടി മാത്രമാണെന്നും ബെസന്റ് എക്സിലൂടെ (X) വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണയ്ക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയ്ക്ക് മേൽ ഇത് വാങ്ങരുതെന്ന് വാഷിംഗ്ടൺ നേരത്തെ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെയും ഖത്തറി ഗ്യാസിന്റെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ചൈന ഇറാനുമായി ചർച്ചകൾ നടത്തുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാനാണ് ചൈനയുടെ ഈ നീക്കം. ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ ആഗോള ഊർജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാൻ വിവിധ രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്.

article-image

asasasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed