അബുദാബിയിൽ ഡ്രോൺ ആക്രമണം തടഞ്ഞു; അവശിഷ്ടങ്ങൾ വീണ് ആറ് വിദേശികൾക്ക് പരിക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
അബുദാബി: അബുദാബിക്ക് നേരെ വന്ന ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതിനെത്തുടർന്ന്, അവശിഷ്ടങ്ങൾ വീണ് ആറ് വിദേശികൾക്ക് പരിക്കേറ്റു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ പാകിസ്താൻ, നേപ്പാൾ പൗരന്മാരാണുള്ളതെന്ന് അബുദാബി മീഡിയ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തിൽ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവർക്ക് നിസാരവും മിതമായതുമായ പരിക്കുകൾ മാത്രമാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ഡ്രോൺ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ നടപടികൾ ശക്തമാക്കിയതായും മീഡിയ ഓഫീസ് അറിയിച്ചു.
fdfgdg


