വൈറ്റ് ഹൗസിൽ വിരുന്നിനെത്തി മെസ്സിയും സംഘവും; ഇന്റർ മയാമി ജേഴ്സി സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
ഷീബ വിജയൻ
വാഷിങ്ടൺ: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ഇന്റർ മയാമി താരങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ചരിത്രത്തിലാദ്യമായി മേജർ ലീഗ് സോക്കർ (MLS) കപ്പ് ജേതാക്കളായതിനെത്തുടർന്നാണ് മെസ്സിയെയും ടീമിനെയും ട്രംപ് ഔദ്യോഗികമായി ആദരിച്ചത്. ക്ലബ് ഉടമ ഡേവിഡ് ബെക്കാമും ചടങ്ങിൽ സംബന്ധിച്ചു.
തന്റെ മകൻ ബാരൺ മെസ്സിയുടെ വലിയ ആരാധകനാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് വെളിപ്പെടുത്തി. ടീം അംഗങ്ങൾ ഒപ്പിട്ട പന്തും മയാമിയുടെ ജേഴ്സിയും മെസ്സി ട്രംപിന് സമ്മാനമായി നൽകി. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും സമാനമായ രീതിയിൽ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.
കളിക്കളത്തിലും റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മെസ്സി. ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ മെസ്സിയുടെ കരിയർ ഗോളുകൾ 898 ആയി ഉയർന്നു. കേവലം രണ്ട് ഗോളുകൾ കൂടി നേടിയാൽ ഏറ്റവും വേഗത്തിൽ 900 ഗോളുകൾ തികയ്ക്കുന്ന താരം എന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തമാകും. നിലവിൽ 1139 മത്സരങ്ങളിൽ നിന്നാണ് മെസ്സി ഈ നേട്ടത്തിനടുത്തെത്തിയത്.
ssaasas


