ദുബായ് പാം ജുമൈറയിൽ സ്ഫോടനം; നാല് പേർക്ക് പരിക്ക്, തീ നിയന്ത്രണവിധേയമെന്ന് അധികൃതർ
പ്രദീപ് പുറവങ്കര
ദുബായ്: ദുബായിലെ പ്രശസ്തമായ പാം ജുമൈറ മേഖലയിലെ ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
സംഭവസ്ഥലത്ത് അടിയന്തര സുരക്ഷാ സേനയും അഗ്നിശമന സേനയും എത്തി തീയണച്ചു. മേഖലയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുബായ് ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാം ജുമൈറയിലെ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുബായിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഇടങ്ങളാണോ ഇറാൻ ലക്ഷ്യം വെച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആഡംബര ഹോട്ടലുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പേരുകേട്ട പാം ജുമൈറയിലെ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
aa


