ഇറാനിലെ എംബസി പൂട്ടി യുഎഇ; നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചുവിളിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

അബുദാബി: ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുകൊണ്ട് തേഹ്‌റാനിലെ എംബസി പൂട്ടി യുഎഇ. അംബാസഡറെയും മറ്റ് ഉദ്യോഗസ്ഥരെയും യുഎഇ പൂർണ്ണമായും തിരിച്ചുവിളിച്ചു. യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം.

യുഎഇയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും യുഎഇ ചൂണ്ടിക്കാട്ടി.

മേഖലയിലെ സമാധാനവും ഊർജ്ജ സുരക്ഷയും ആഗോള സമ്പദ്‌വ്യവസ്ഥയും തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നടപടികളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അധികൃതർ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുള്ള ഒരു വെല്ലുവിളിയും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിന്റെ ഭാഗമായാണ് എംബസി പൂട്ടാൻ തീരുമാനിച്ചതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed