ഓണ്‍ലൈന്‍ തട്ടിപ്പുകാരിൽനിന്ന് 14 കോടി തിരിച്ചുപിടിച്ച് ഉടമകള്‍ക്ക് നല്‍കി അബൂദബി പൊലീസ്

ഷീബ വിജയൻ
അബൂദബി | ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് 14 കോടി ദിര്‍ഹം പിടിച്ചെടുത്ത് യഥാര്‍ഥ ഉടമകള്‍ക്ക് തിരികെ നല്‍കി അബൂദബി പൊലീസ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളിലാണ് അബൂദബി പൊലീസ് പണം കബളിക്കപ്പെട്ടവര്‍ക്ക് തിരികെ കണ്ടെത്തി നല്‍കിയത്. ഇക്കാലയളവിൽ 15,642 സൈബര്‍ കുറ്റകൃത്യങ്ങളാണ് അബൂദബി പൊലീസ് കൈകാര്യം ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പുതുരീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനായി ‘ബീ കെയര്‍ഫുള്‍’ കാമ്പയിനിന്റെ പുതിയ പതിപ്പിനും അബൂദബി പൊലീസ് തുടക്കം കുറിച്ചു. ഡിജിറ്റല്‍ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും സര്‍ക്കാര്‍ ഇ-സേവനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് കാമ്പയിൻ.
ോ്ിേ്േോ്േോി