സ്കൂളിന് പുറത്ത് നിർബന്ധിത പരീക്ഷകൾക്ക് ഫീസ് ഈടാക്കരുതെന്ന് അബൂദബി

ഷീബ വിജയൻ
അബൂദബി I സ്കൂളിന് പുറത്ത് നടത്തുന്ന നിര്‍ബന്ധിത പരീക്ഷകളുടെ എല്ലാ ചെലവുകളും സ്‌കൂളുകള്‍തന്നെ വഹിക്കണമെന്നും വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പ്രത്യേകം ഫീസ് ഈടാക്കരുതെന്നും അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). വിദ്യാര്‍ഥികളുടെ പഠനം, പുരോഗതി, മൂല്യങ്ങൾ എന്നിവ അളക്കാന്‍ ലക്ഷ്യമിട്ട് സ്വതന്ത്ര ഏജൻസികൾ വികസിപ്പിച്ചെടുത്തതാണ് ഇത്തരം വിലയിരുത്തൽ പരീക്ഷകളെന്ന് അഡെക് പറഞ്ഞു. ഡേറ്റകളില്‍ അധിഷ്ഠിതമായ മൂല്യനിര്‍ണയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം വിലയിരുത്തലുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അന്താരാഷ്ട്ര ബോര്‍ഡ് പരീക്ഷകള്‍ക്ക് യോഗ്യരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഉയര്‍ന്ന
azasas