കേരളത്തിന്റെ വികസനത്തിന് പ്രവാസി പ്രൊഫഷണലുകൾക്ക് നിർണ്ണായക പങ്ക്: ഡോ. ജോൺ ബ്രിട്ടാസ് എം.പി.


പ്രദീപ് പുറവങ്കര

മനാമ l കേരളത്തിന് പുറത്തുള്ള പ്രൊഫഷണൽ പ്രവാസികൾ നവകേരള നിർമ്മിതിക്ക് വലിയ സംഭാവനകൾ നൽകാൻ ശേഷിയുള്ളവരാണെന്ന് രാജ്യസഭാ എം.പി. ഡോ. ജോൺ ബ്രിട്ടാസ്. ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (ബി.പി.പി.എഫ്) സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തിൻ്റെ പങ്കാളിത്തം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലുള്ള കൂട്ടായ്മകളിലൂടെ ഇത് സാധ്യമാവണം എന്നും എം.പി. ചൂണ്ടിക്കാട്ടി.

ഡോ. അരുൺ കുമാർ (റിപ്പോർട്ടർ ടി.വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ്) മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിച്ചാൽ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയൂ എന്നും, അതിന് ആവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ പ്രവാസികൾക്ക് കാര്യമായി ഇടപെടാനാകുമെന്നും ബി.പി.പി.എഫ്. ഇത്തരം കൂട്ടായ്മകൾ ഉണ്ടാക്കുന്നത് സന്തോഷകരമാണെന്നും ഡോ. അരുൺകുമാർ കൂട്ടിച്ചേർത്തു.

 

 

article-image

ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ. അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ആശംസ പ്രസംഗം നടത്തി. ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടെ നാനൂറിലധികം പേർ പങ്കെടുത്ത പരിപാടി മലയാളി പ്രൊഫഷണലുകളുടെ കുടുംബ സംഗമവേദിയായി മാറി.

ബി.പി.പി.എഫ്. പ്രസിഡന്റ് ഇ.എ. സലിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി.കെ. ഷാനവാസ് സ്വാഗതം ആശംസിച്ചു. തുഷാര പ്രകാശ് നന്ദി രേഖപ്പെടുത്തി. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനുമണ്ണിലും ചടങ്ങിൽ ആശംസകൾ നേർന്നു. തുടർന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിൻ്റെ യൂട്യൂബ് ചാനൽ ഡോ. അരുൺ കുമാർ ഉദ്‌ഘാടനം ചെയ്തു.

മലയാളി പ്രവാസികൾക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതൽ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്താണ് പ്രൊഫഷണൽ മീറ്റ് സമാപിച്ചത്. ട്രഷറർ റഫീക്ക് അബ്ദുള്ള, ഷൈജു മാത്യു, അഡ്വ. ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ. താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം.കെ. ശശി, ഡോ. കൃഷ്ണകുമാർ, ഡോ. ശിവകീർത്തി, ഷേർളി സലിം, ഷീല മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മനീഷ സന്തോഷ് ആയിരുന്നു അവതാരക.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed