അബൂദബിയിലും അൽഐനിലും ശക്തമായ മഴയും, ആലിപ്പഴ വർഷവും

ഷീബ വിജയൻ
അബൂദബി I അബൂദബിയിലും അൽഐനിലും ചൊവ്വാഴ്ച ആലിപ്പഴ വർഷവും ശക്തമായ മഴയും ലഭിച്ചു. അൽഐനിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ മഴയോടുകൂടിയ ആലിപ്പഴ വർഷമുണ്ടായത്. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ വിവിധയിടങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടായിരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. വാഹന യാത്രക്കാർ ജാഗ്രതപാലിക്കണമെന്നും സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അതോറിറ്റികൾ മുന്നറിയിപ്പും നൽകി. മഴയോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ റോഡുകളിൽ ദൃശ്യപരത നന്നേ കുറവായിരുന്നു. ചൊവ്വാഴ്ച പൊതുവെ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു.
ASASASD