മുണ്ടക്കൈ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ

ഷീബ വിജയൻ
വയനാട് I മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ മൂന്ന് ആഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ.ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തിൽ കേന്ദ്രത്തിന്‍റെ മറുപടി. എന്നാൽ കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓർമിപ്പിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. വായ്പ എഴുതിത്തള്ളലിൽ ഇന്നെങ്കിലും തീരുമാനം അറിയിക്കണം എന്നായിരുന്നു ഡിവിഷൻ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ മൂന്നാഴ്ച കൂടിയെങ്കിലും സമയം വേണമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിക്കുകയായിരുന്നു.
SZDSASSA