വിമാനയാത്രയിലെ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ ഹെൽപ് ഡെസ്കുമായി പ്രവാസി വെൽഫെയർ റിയാദ്


ഷീബ വിജയൻ 

റിയാദ് I വിമാനയാത്രകളിൽ നേരിടുന്ന പലവിധ ബുദ്ധിമുട്ടുകൾക്കും യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ ഹെൽപ് ഡെസ്കുമായി പ്രവാസി വെൽഫെയർ റിയാദ്. വിമാനം വൈകുക, റദ്ദാക്കുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകൾ സംഭവിക്കുക, വൈകിയെത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെടാമെങ്കിലും പലർക്കും എവിടെ, എങ്ങനെ പരാതി നൽകണം എന്നറിയാത്തതാണ് വലിയ തടസ്സമാകുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് പ്രവാസി വെൽഫെയർ റിയാദ് 'ഹെൽപ് ഡെസ്ക്' രൂപീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനും ആവശ്യമായ നിയമസഹായം നൽകാനും ഹെൽപ് ഡെസ്ക് സന്നദ്ധമാണെന്നും സഹായം ആവശ്യമുള്ളവർക്ക് അജ്മൽ ഹുസൈൻ +966 581586662, റിഷാദ് എളമരം +966 500632817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

article-image

sadasdasdas

You might also like

Most Viewed