ആർടിഫിഷ്യൽ ഇന്റലിജൻസിൽ വൻകുതിപ്പ് തുടർന്ന് അബൂദബി

ഷീബ വിജയൻ
അബൂദബി I എഐ സാങ്കേതികവിദ്യയിൽ ആഗോളതലത്തിലെ പ്രധാനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന അബൂദബി കഴിഞ്ഞ ഒരു വർഷത്തിനിടെ മേഖലയിൽ നേടിയത് വൻകുതിപ്പ്. അബൂദബി ചേംബർ പുറത്തുവിട്ട കണക്കുപ്രകാരം നിർമ്മിതബുദ്ധി മേഖലയിൽ 637കമ്പനികളുമായി 61ശതമാനം വളർച്ചയാണ് 2023 ജൂണിനും 2024 ജൂണിനുമിടയിൽ എമിറേറ്റ് കൈവരിച്ചത്. 2024 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏകദേശം 90,904 എ.ഐ കമ്പനികളാണുള്ളത്. ഇതിൽ അബൂദബിയിൽ ശ്രദ്ധേയമായ എണ്ണം കമ്പനികൾ പ്രവർത്തിക്കുന്നത് നേട്ടത്തെ അടയാളപ്പെടുത്തുന്നു. 2025 ജനുവരി മുതൽ ജൂൺ വരെ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം 150 പുതിയ എ.ഐ കമ്പനികൾ എമിറേറ്റിൽ ആരംഭിച്ചിട്ടുണ്ട്. അബൂദബിയിലെ നിക്ഷേപം, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ക്രോസ് സെക്ടർ ഡിമാൻഡ് എന്നിവ ഇതിന് കാരണമായിട്ടുള്ളത്. അബൂദബിയുടെ ആർടിഫിഷ്യൽ ഇന്റലിജൻസ് രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ സെക്കൻഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശാമിസ് അലി ഖൽഫാൻ അൽ ദാഹിരി പറഞ്ഞു.
മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക (മെന) മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നിർമ്മിതബുദ്ധി കേന്ദ്രമാണ് എമിറേറ്റ്. അതോടൊപ്പം നിർമ്മിത ബുദ്ധി അധിഷ്ഠിത സംരംഭങ്ങൾ, നവീകരണം, ഗവേഷണം എന്നിവയിൽ ആഗോളതലത്തിൽ മുൻപന്തിയിലാണ് അബൂദബിയുള്ളത്. യു.എ.ഇയിൽ എ.ഐ രംഗത്ത് മുന്നേറ്റത്തിന് വഴിയൊരുക്കുന്ന അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് അബൂദബിയിൽ നിർമിക്കുന്നതിന് യു.എ.ഇയും യു.എസും ധാരണയിലെത്തിയിട്ടുണ്ട്.
EFSDFSDDS