യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടിമുടിയില്‍ യു.എ.ഇ പതാക ഉയർന്നു

ഷീബ വിജയൻ
റാസല്‍ഖൈമ I ലോകത്തിലെ പത്താമത്തെ പ്രധാന കൊടിമുടിയും യൂറോപ്പിലെയും റഷ്യയിലെയും ഏറ്റവും ഉയരമുള്ള പർവതവുമായ എല്‍ബ്രസ് കൊടുമുടിയില്‍ യു.എ.ഇ ദേശീയ പതാകയും പൊലീസ് ചിഹ്നവും ഉയര്‍ത്തി റാക് പൊലീസ് ഓഫീസര്‍ മേജര്‍ ഇബ്രാഹിം സെയ്ഫ് അല്‍ മസ്റൂയി. സമുദ്രനിരപ്പില്‍ നിന്ന് 5,642 മീറ്റര്‍ ഉയരത്തിലുള്ള യുറേഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വ്വതമാണ് എല്‍ബ്രസ്. തെക്കന്‍ റഷ്യന്‍ റിപ്പബ്ലിക്കായ കബാര്‍ഡിനോ-ബാല്‍ക്കറിയയില്‍ സ്ഥിതി ചെയ്യുന്ന എല്‍ബ്രസ് കോക്കസസ് പർവതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടിമുടിയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികളിലൊന്നില്‍ കയറുന്ന റാക് പൊലീസ് കമാന്‍ഡിലെ ആദ്യ അംഗമാകുന്നതില്‍ മേജര്‍ ഇബ്രാഹിം സെയ്ഫ് അല്‍ മസ്രൂയി വിജയിച്ചതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അഭിപ്രായപ്പെട്ടു.
1829ല്‍ ഖില്ലര്‍ ഖാഷിറോവ്, 1874ല്‍ എഫ്. ക്രൗഫോര്‍ഡ് ഗ്രോവിന്‍റെ നേതൃത്വത്തില്‍ ഫ്രെഡറിക് ഗാര്‍ഡിനര്‍, ഹൊറേസ് വാക്കര്‍, സ്വിസ് ഗൈഡ് പീറ്റര്‍ നുബൈല്‍ എന്നിവരുള്‍പ്പെടുന്ന ബ്രിട്ടീഷ് പര്യവേഷണ സംഘമാണ് ആദ്യമായി എല്‍ബ്രസ് കീഴടക്കിയവരെന്നാണ് ചരിത്ര രേഖകള്‍.
ADSWSWQSWADADS