സൗദി സൂപ്പർ കപ്പ് ടൂർണമെൻറ് പിന്മാറ്റം; അൽ ഹിലാലിന് അഞ്ച് ലക്ഷം റിയാൽ പിഴ

ഷീബ വിജയൻ
ജിദ്ദ I സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽനിന്ന് പിന്മാറിയ അൽ ഹിലാൽ ക്ലബിന് അഞ്ചു ലക്ഷം റിയാൽ പിഴ ചുമത്തി സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കുന്നതിൽനിന്ന് ക്ലബിന് വിലക്കുമുണ്ട്. 2025-26 സൂപ്പർ കപ്പിൽ പങ്കെടുക്കുന്നതിനായി അൽ ഹിലാൽ ക്ലബിന് അനുവദിച്ച സാമ്പത്തിക പ്രതിഫലങ്ങൾ തടഞ്ഞുവെച്ചതും ശിക്ഷയിൽ ഉൾപ്പെടുന്നു. ആഗസ്റ്റ് 19 മുതൽ 23 വരെ ഹോങ്കോങ്ങിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് ടൂർണമെൻറിൽനിന്നാണ് മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചതിനു ശേഷം അൽ ഹിലാൽ പിന്മാറിയത്. ഇതിനെത്തുടർന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക, എത്തിക്സ് കമ്മിറ്റിയാണ് ക്ലബിനെതിരെ നടപടിയെടുത്തത്. അൽ നസ്‌ർ, അൽ ഇത്തിഹാദ്, അൽ ഖാദിസിയ എന്നീ ടീമുകളോടൊപ്പമാണ് അൽഹിലാൽ ക്ലബും ഉൾപ്പെട്ടത്. എന്നാൽ ടൂർണമെൻറ് ആരംഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് അൽ ഹിലാൽ ടൂർണമെൻറിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നതിനാലാണ് പിന്മാറ്റം എന്നായിരുന്നു ക്ലബ് വിശദീകരിച്ചത്.
XZVCVVCXZ