ദുബൈയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ വിജയം

ഷീബ വിജയൻ
ദുബൈ: ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബൈ. അടുത്ത വർഷം പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബൈ-അൽഐൻ റോഡിലെ മാർഗാമിലെ ദുബൈ ജെറ്റ്മാൻ ഹെലിപാഡിലുള്ള ‘ജോബി’യുടെ പരീക്ഷണ കേന്ദ്രത്തിലാണ് പരീക്ഷണ പറക്കൽ നടന്നത്.
മാധ്യമ പ്രതിനിധികളുടെയും ജോബി ഏവിയേഷൻ ടീമിലെ മുതിർന്ന അംഗങ്ങളുടെയും സാന്നിധ്യത്തിൽ എയർ ടാക്സി നിരവധി തവണകളായി പറന്നു. പരീക്ഷണ കേന്ദ്രത്തിനും ചുറ്റുമുള്ള മരുഭൂമിക്കും മുകളിലൂടെ ടാക്സി കടന്നുപോയ ശേഷം വിജയകരമായി ലാൻഡ്ചെയ്തു. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണപ്പറക്കലിന്‍റെ വിജയം സമ്പൂർണമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
fghfgghgh