കൂത്തുപറമ്പ് ഗൂഢാലോചനയില്‍ റവാഡക്ക് പങ്കില്ലെന്ന് കെ.കെ. രാഗേഷ്


ഷീബ വിജയൻ 

കണ്ണൂർ: ഡിജിപി നിയമന വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കൂത്തുപറമ്പ് സമരം നടക്കുന്ന സമയത്ത് റവാഡ ചന്ദ്രശേഖർ പുതുതായി എഎസ്പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് ഒരു തരത്തിലും പറയാന്‍ കഴിയില്ലെന്നും രാഗേഷ് പറഞ്ഞു."ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതമായ അധികാരം മാത്രമാണുള്ളത്. നവംബര്‍ 23-നാണ് റവാഡ ചന്ദ്രശേഖര്‍ എഎസ്പിയായി ചുമതലയേറ്റത്. വിശദമായ പരിശോധന നടത്തിയത് പത്മനാഭന്‍ കമ്മീഷനാണ്. രണ്ടുദിവസം മുന്‍പ് ചുമതലയെടുത്ത എഎസ്പിക്ക് സ്ഥിതിഗതികള്‍ അറിയില്ലായിരുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് ഒരു തരത്തിലും പറയാന്‍ കഴിയില്ലെന്ന് കെ.കെ. രാഗേഷ് പറഞ്ഞു.

 

article-image

dsaadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed