അശൂറയ്ക്കും, ​ഗൾഫ് ഉച്ചകോടിക്കുമുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്ത് ബഹ്റൈൻ മന്ത്രിസഭായോ​ഗം


പ്രദീപ് പുറവങ്കര

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അശൂറ ദിനാചരണം സംഘടിപ്പിക്കുന്നത് ഉറപ്പാക്കാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികൾ മന്ത്രിസഭാ യോഗം വിലയിരുത്തി. മതപരമായ ആഘോഷങ്ങൾ രാജ്യത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ദേശീയ ഐക്യവും സാമൂഹിക കെട്ടുറപ്പും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന അവസരമായി മാറുകയും ചെയ്യണമെന്ന് മന്ത്രിസഭ ആവർത്തിച്ചു.

ഈ ഡിസംബറിൽ ബഹ്‌റൈനിൽ നടക്കുന്ന 46-ാമത് ജിസിസി സുപ്രീം കൗൺസിൽ സമ്മേളനത്തിന് ഒരുങ്ങുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാൻ മന്ത്രിസഭ എല്ലാ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും അധികാരികൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സംഘർഷം ബാധിച്ച രാജ്യങ്ങളിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവർ നടത്തിയ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed