റിയാദിൽ വാട്ടർടാങ്കിൽ വീണ് മലയാളി ബാലൻ മരിച്ചു


റിയാദ്

സൗദി അറേബ്യയിടലടലെ റിയാദിൽ വേനൽ അവധി ആഘോഷിക്കാനെത്തിയ മലയാളി ബാലൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി സകരിയയുടെ മകൻ മുഹമ്മദ് സയാനാണ് (8)മരിച്ചത്. ഉപയോഗശൂന്യമായ വാട്ടർടാങ്കിൽ വീണാണ് കുട്ടി മരിച്ചത്. സന്ദർശക വിസയിൽ ആഴ്ചകൾക്ക് മുൻപ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പെമെത്തിയതായിരുന്നു കുട്ടി.

താമസക്കെട്ടിടത്തോട് ചേർന്നുള്ള വാട്ടർടാങ്കിൽ അബദ്ധത്തിൽ വീണെന്നാണ് കരുതുന്നത്. സിവിൽ ഡിഫൻസ് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed