സൗദി അറേബ്യക്ക് നേരെ വന്ന ഡ്രോണുകൾ തകർത്തു; വ്യോമാതിർത്തി സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജ് ഗവർണറേറ്റിലും കിഴക്കൻ പ്രവിശ്യയിലും ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വ്യോമാതിർത്തിയും സാമ്പത്തിക-ദേശീയ ആസ്തികളും സംരക്ഷിക്കുന്നതിൽ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി സ്ഥിരീകരിച്ചു. ശത്രുതാപരമായ നീക്കങ്ങളെ അതീവ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും തടയുന്നതിൽ സേന വിജയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് (SPA) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ASSASA


