കാഞ്ഞങ്ങാട് യുവതി വെട്ടേറ്റ് മരിച്ചു

കാസർഗോഡ്:
കാഞ്ഞങ്ങാട് യുവതി ലോഡ്ജിൽ വെട്ടേറ്റുമരിച്ചു. ഉദുമ ബാര സ്വദേശി ദേവികയാണ് (34) മരിച്ചത്. പ്രതിയായ ബോവിക്കാനം സ്വദേശി സതീഷ് (34) പോലീസിൽ കീഴടങ്ങി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബ്യൂട്ടീഷനായിരുന്ന ദേവികയും സതീഷും ഏറെനാളായി അടുപ്പത്തിലായിരുന്നു. ഗൾഫിലായിരുന്ന സതീഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇയാൾ കഴിഞ്ഞ 15 ദിവസമായി കാഞ്ഞങ്ങാട് ലോഡ്ജിലായിരുന്നു താമസം.
ദേവികയെ ഇന്ന് ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദേവികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സതീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
a