സൗദിയിൽ മിസൈൽ പതിച്ച് രണ്ട് മരണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുള്ള അൽ-ഖർജിൽ സൈനിക മിസൈൽ പതിച്ച് രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. ഇന്ന് ഒരു ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ആക്രമണത്തിൽ 12 ബംഗ്ലാദേശ് സ്വദേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് പുറമെ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
അൽ-ഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി ഡ്രോണുകൾ ഉപയോഗിച്ചും ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചും നിരവധി ആക്രമണശ്രമങ്ങൾ നടന്നു. എന്നാൽ സൗദി വ്യോമപ്രതിരോധ സേന ഈ ശ്രമങ്ങളെല്ലാം വിജയകരമായി തടഞ്ഞതായും അധികൃതർ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട എല്ലാ സുരക്ഷാ മുൻകരുതലുകളും നടപടിക്രമങ്ങളും നടപ്പിലാക്കിയതായും സിവിൽ ഡിഫൻസ് വക്താവ് കൂട്ടിച്ചേർത്തു.
aa


