പെൺകുട്ടികൾ ഉള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ്ങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് വി ശിവൻകുട്ടി


തിരുവനന്തപുരം:

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മെഷീന്‍ സ്ഥാപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്‌സ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. മേയ് 27 ന് മുമ്പ് സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കും.

47 ലക്ഷം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഭിന്നശേഷി സൗഹൃദമായിരിക്കും സ്‌കൂള്‍ അന്തരീക്ഷമെന്നും വി. ശിവന്‍കുട്ടി കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

article-image

a

You might also like

  • Straight Forward

Most Viewed