സൗദിയിൽ യുദ്ധ വിമാനം തകർന്ന് വീണു

യുദ്ധവിമാനം തകർന്നുവീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി 10:52ന് കിഴക്കൻ പ്രവിശ്യയിലെ കിങ് അബ്ദുൽ അസീസ് എയർബേസിലാണ് എഫ്15എസ് വിമാനം തകർന്നത്.
വിമാനത്തിലുണ്ടായിരുന്ന രണ്ടു പേർ പാരച്യൂട്ട് വഴി രക്ഷപ്പെട്ടതിനാൽ ആർക്കും പരുക്കില്ലെന്നു ബ്രി. ജനറൽ തുർക്കി. അല്‍മാലികി പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
dhujf