ഗാസയ്ക്ക് കൈത്താങ്ങായി ബഹ്‌റൈൻ; 100 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയിലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈന്റെ വക 100 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ കൈമാറി. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF) മുഖേനയാണ് ഈ മാനുഷിക സഹായം എത്തിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3', എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് ബഹ്‌റൈൻ ഈ ദൗത്യം പൂർത്തിയാക്കിയത്.

ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യ-ഭക്ഷ്യ പ്രതിസന്ധികൾ കണക്കിലെടുത്ത് വിമാനമാർഗ്ഗമാണ് ചരക്കുകൾ എത്തിച്ചത്. ഇതിൽ പ്രധാനമായും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ മെഡിക്കൽ കിറ്റുകൾ, അവശ്യ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് സഹായം വിഭാവനം ചെയ്തിരിക്കുന്നത്.

ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും, മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സഹായം എത്തിച്ചത്. പലസ്തീൻ ജനത നേരിടുന്ന കഠിനമായ സാഹചര്യങ്ങളിൽ അവർക്ക് താങ്ങാവുക എന്നത് ബഹ്‌റൈന്റെ ഉറച്ച നയമാണെന്ന് ആർ.എച്ച്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ ഇബ്രാഹിം ദൽഹാൻ അൽ ദോസരി വ്യക്തമാക്കി.

വിശുദ്ധ റമദാൻ മാസത്തിൽ ഈ സഹായം എത്തിക്കാൻ സാധിച്ചത് ബഹ്‌റൈൻ ജനതയുടെ പലസ്തീനോടുള്ള ആഴത്തിലുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളിൽ പലസ്തീനിലെ സഹോദരങ്ങൾക്ക് ആശ്വാസമേകാൻ രാജ്യം എന്നും മുൻപന്തിയിലുണ്ടാകുമെന്നും ഇബ്രാഹിം ദൽഹാൻ അൽ ദോസരി കൂട്ടിച്ചേർത്തു.

article-image

asdasd

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed