ട്രംപിന്റെ താരിഫ് നയത്തിന് തിരിച്ചടി; കോടതിയിൽ വിജയം വരിച്ച് ഇന്ത്യൻ വംശജൻ നീൽ കത്യാൽ


ഷീബ വിജയൻ
വാഷിങ്ടൺ: ലോകരാജ്യങ്ങൾക്കുമേൽ അമിത ഇറക്കുമതി നികുതി ചുമത്താനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയിൽ കനത്ത പ്രഹരം. അമേരിക്കയിലെ മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലും ഇന്ത്യൻ വംശജനുമായ നീൽ കത്യാൽ നടത്തിയ നിയമപോരാട്ടമാണ് ട്രംപിന്റെ താരിഫ് നയങ്ങളെ ഭരണഘടനാ വിരുദ്ധമെന്ന് വിധിപ്പിക്കാൻ സഹായിച്ചത്. പ്രസിഡന്റുമാർ ശക്തരാണെങ്കിലും രാജ്യത്തെ ഭരണഘടനയാണ് അതിനേക്കാൾ കരുത്താർന്നതെന്ന് കോടതി വിധിക്ക് പിന്നാലെ നീൽ കത്യാൽ പ്രതികരിച്ചു.

ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ട്രംപ് ഏർപ്പെടുത്തിയ ഈ നികുതികൾക്കെതിരെ ചെറുകിട ബിസിനസുകാരാണ് കോടതിയെ സമീപിച്ചത്. നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിന് മാത്രമാണെന്നും പ്രസിഡന്റിന് ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിയമവിദഗ്ധർക്കിടയിൽ നീൽ കത്യാലിന്റെ മിന്നുന്ന വാദങ്ങൾ വലിയ കൈയടിയാണ് നേടുന്നത്.

article-image

dasdsdsdsaw

You might also like

  • Lulu Exchange
  • Straight Forward

Most Viewed