സൗദിയിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; മാർക്കറ്റിങ്-സെയിൽസ് മേഖലകളിൽ 60% നിതാഖാത്
ഷീബ വിജയൻ
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് തൊഴിലുകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തിക്കൊണ്ട് ഉത്തരവിറങ്ങി. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ജീവനക്കാരെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും.
മാർക്കറ്റിങ് മാനേജർ, സെയിൽസ് മാനേജർ, ഗ്രാഫിക് ഡിസൈനർ, പരസ്യ പ്രതിനിധികൾ തുടങ്ങിയ തസ്തികകളിലാണ് സൗദി പൗരന്മാർക്ക് മുൻഗണന നൽകുന്നത്. ഈ തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശിച്ചു. നിയമം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പരിശീലന സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രേസ് പിരീഡിനുള്ളിൽ മാറ്റങ്ങൾ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
swdaaswdads

