അയ്യപ്പ സംഗമം: ഒരു കോടി രൂപ സ്പോൺസർഷിപ്പ് നൽകി അദാനി ഗ്രൂപ്പ്; ചെലവിനെച്ചൊല്ലി തർക്കം


ഷീബ വിജയൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി വാഗ്ദാനം ചെയ്തിരുന്ന ഒരു കോടി രൂപ സ്പോൺസർഷിപ്പ് തുക അദാനി ഗ്രൂപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഇതോടെ പരിപാടിക്കായി ഇതുവരെ ലഭിച്ച ആകെ സ്പോൺസർഷിപ്പ് തുക 4 കോടി രൂപയായി. ഒരു കോടി രൂപ കൂടി ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം, പരിപാടിയുടെ ചെലവ് കണക്കുകളെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലെ ട്രിപ്പിൾ ഐസിയും (Triple IC) തമ്മിലുള്ള തർക്കം മുറുകുകയാണ്. 7.11 കോടി രൂപ ചെലവായെന്നാണ് ട്രിപ്പിൾ ഐസിയുടെ അവകാശവാദമെങ്കിലും 4.99 കോടി രൂപയേ അനുവദിക്കൂ എന്ന കർശന നിലപാടിലാണ് ദേവസ്വം ബോർഡ്. ഉപകരാർ ബില്ലുകൾ ഹാജരാക്കാൻ ട്രിപ്പിൾ ഐസിക്ക് ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്.

article-image

asADSADSDSADAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed