ഷിബു ബേബി ജോൺ ആർഎസ്പി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ.എ. അസീസിന് താൽക്കാലിക ചുമതല


ഷീബ വിജയൻ
കൊല്ലം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ ഒഴിഞ്ഞു. പകരം മുൻ സെക്രട്ടറി എ.എ. അസീസിനാണ് പാർട്ടിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സീറ്റ് വിഭജനവും മണ്ഡല മാറ്റവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ആർഎസ്പി നേതാക്കൾ തിങ്കളാഴ്ച ഇടുക്കിയിൽ വെച്ച് ചർച്ച നടത്തും.

അതേസമയം, കൊല്ലം ഇരവിപുരം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ പാർട്ടിക്കുള്ളിൽ ധാരണയായിട്ടുണ്ട്. സജി ഡി. ആനന്ദിന്റെ പേരും പരിഗണനയിലുണ്ട്. ഈ മാസം 24-ന് ചേരുന്ന മണ്ഡലം കമ്മിറ്റിയിൽ സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

article-image

wdswwswqsqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed