കോൺഗ്രസ് വിട്ട് ആർ. രശ്മി ബിജെപിയിലേക്ക്; അംഗത്വം ഇന്ന് സ്വീകരിക്കും


ഷീബ വിജയൻ
കൊല്ലം: കോൺഗ്രസ് നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേരുന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും അവർ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രശ്മി. സി.പി.എം വിട്ടുവന്ന അയിഷാ പോറ്റിക്ക് കോൺഗ്രസ് അർഹമായ പരിഗണന നൽകുന്നതിനെച്ചൊല്ലി പാർട്ടി നേതൃത്വവുമായി രശ്മി തർക്കത്തിലായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാധ്യതകൾ തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകണമെന്നുമുള്ള രശ്മിയുടെ നിബന്ധനകൾ കോൺഗ്രസ് നേതൃത്വം തള്ളിയതോടെയാണ് അവർ പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാക്കൾ അവസാന നിമിഷം ചർച്ചകൾ നടത്തിയെങ്കിലും രശ്മി തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

article-image

adsdsaads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed