ദറഇയ ബിനാലെക്ക് ആവേശകരമായ തുടക്കം; 37 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ദറഇയയിൽ


ഷീബ വിജയൻ
റിയാദ്: ലോകമെമ്പാടുമുള്ള കലാപ്രേമികൾ കാത്തിരുന്ന 'ദറഇയ കണ്ടമ്പററി ആർട്ട് ബിനാലെ'യുടെ മൂന്നാം പതിപ്പിന് ചരിത്രനഗരമായ ദറഇയയിൽ തുടക്കമായി. യുനെസ്കോ പൈതൃക കേന്ദ്രമായ അൽതുറൈഫിന് സമീപമുള്ള ജാക്സ് ക്രിയേറ്റീവ് ഡിസ്ട്രിക്റ്റിലാണ് മേള നടക്കുന്നത്. ജനുവരി 30 മുതൽ മെയ് 2 വരെ നീണ്ടുനിൽക്കുന്ന ഈ കലോത്സവത്തിൽ 37 രാജ്യങ്ങളിൽ നിന്നുള്ള 68 പ്രമുഖ കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

ഏകദേശം 12,900 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇൻഡോർ, ഔട്ട്‌ഡോർ ഗാലറികളിലായി വൈവിധ്യമാർന്ന ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുണ്ട്. ഇറ്റാലിയൻ ഡിസൈൻ സ്റ്റുഡിയോ ആയ 'ഫോർമ ഫാന്റസ്മ' തയ്യാറാക്കിയ ദൃശ്യാവിഷ്കാരമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ജാക്സ് ജില്ലയുടെ വ്യാവസായിക വാസ്തുവിദ്യയെ നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയും പുനർനിർമ്മിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ലോകത്തിലെ സർഗ്ഗാത്മകതയുടെ കേന്ദ്രമായി ദറഇയയെ മാറ്റുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ അൽബക്റി പറഞ്ഞു. മേളയുടെ ഭാഗമായി നിരവധി വർക്ക്‌ഷോപ്പുകളും സംവാദങ്ങളും വരുംദിവസങ്ങളിൽ നടക്കും.

article-image

qwedswwwqeqw

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed