ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് ആറാം അണ്ടർ-19 ലോകകപ്പ്; ബി.സി.സി.ഐ 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ചു
ശാരിക l കായികം
മുംബൈ: ഐ.സി.സി അണ്ടർ-19 ലോകകപ്പിൽ ആറാം തവണയും മുത്തമിട്ട ഇന്ത്യൻ യുവനിരയ്ക്ക് ബി.സി.സി.ഐ 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ടൂർണമെന്റിലുടനീളം തോൽവിയറിയാതെ മുന്നേറിയ ടീമിന്റെ ഉജ്ജ്വല പ്രകടനത്തിനുള്ള അംഗീകാരമായാണ് ക്യാഷ് പ്രൈസ് നൽകുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവാജിത് സൈകിയ അറിയിച്ചു.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് കരുത്തിൽ (175 റൺസ്) 411 റൺസെന്ന കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 311 റൺസെടുക്കാനേ സാധിച്ചുള്ളൂ. 2000, 2008, 2012, 2018, 2022 വർഷങ്ങൾക്ക് ശേഷം ഇന്ത്യ നേടുന്ന ആറാമത്തെ അണ്ടർ-19 ലോകകപ്പ് കിരീടമാണിത്. ഒരു യൂത്ത് ഏകദിന ഫൈനലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (31 എണ്ണം) എന്ന റെക്കോർഡും ഈ മത്സരത്തിലൂടെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
dgg


