മേപ്പാടി ഉരുൾപൊട്ടൽ: കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ നഷ്ടപരിഹാരം
ഷീബ വിജയൻ
വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും ഉചിതമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിൽ പൂർണ്ണമായി തകർന്ന ഓരോ കടയ്ക്കും ഏഴ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. ഒന്നിലധികം കടമുറികൾ നഷ്ടമായ ഉടമകൾക്ക് അധികമുള്ള ഓരോ മുറിക്കും രണ്ടര ലക്ഷം രൂപ വീതം അധികമായി നൽകും. സംരംഭകർക്ക് അവരുടെ മേഖലകൾക്കനുസരിച്ച് പരമാവധി 20 ലക്ഷം രൂപ വരെ സഹായം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുന്ന ഈ തുക വിതരണം ചെയ്യാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
adsadsadsads


