ഇന്ത്യയിൽ എ.ഐ സൂപ്പർകമ്പ്യൂട്ടർ വരുന്നു; യു.എ.ഇയുമായി കൈകോർത്ത് വൻ പദ്ധതി


ഷീബ വിജയൻ
യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി ചേർന്ന് ഇന്ത്യയിൽ അത്യാധുനിക എ.ഐ സൂപ്പർകമ്പ്യൂട്ടർ സ്ഥാപിക്കുന്നു. അബൂദബി ആസ്ഥാനമായ ജി42, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ സെറബ്രാസ് എന്നിവർ ഇന്ത്യയുടെ സി-ഡാക്കുമായി ചേർന്നാണ് ഈ ബൃഹദ് പദ്ധതി പ്രഖ്യാപിച്ചത്. ന്യൂഡൽഹിയിൽ നടന്ന എ.ഐ ഇംപാക്ട് സമ്മിറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായത്. 8 എക്സാഫ്ലോപ് ശേഷിയുള്ള ഈ സൂപ്പർകമ്പ്യൂട്ടർ ഇന്ത്യയിലെ എ.ഐ മോഡലുകളുടെ പരിശീലനവും വിന്യാസവും വേഗത്തിലാക്കാൻ സഹായിക്കും. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സംവിധാനം ഇന്ത്യയിൽ തന്നെ ഹോസ്റ്റ് ചെയ്യുകയും ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യും. സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ഇത് ഉപയോഗിക്കാൻ അവസരം ലഭിക്കും.

article-image

acsdasds

You might also like

  • Lulu Exchange
  • Straight Forward

Most Viewed