കല്യാണത്തിന് വന്നവർക്ക് സ്വർണ്ണക്കട്ടി സമ്മാനം? വൈറൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ


ഷീബ വിജയൻ
റിയാദ്: സൗദി അറേബ്യയിലെ ഒരു വിവാഹ ചടങ്ങിൽ അതിഥികൾക്ക് സ്വർണ്ണക്കട്ടികൾ സമ്മാനമായി നൽകുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 24 കാരറ്റ് സ്വർണ്ണ ബിസ്ക്കറ്റുകൾ എന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ ഒരു പെട്ടി നിറയെ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്വർണ്ണത്തിന് റെക്കോർഡ് വിലയുള്ള സമയത്ത് ഇത്രയും വലിയ ആഡംബരം കണ്ടവർ അമ്പരന്നു.

എന്നാൽ, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നു. സംഗതി സ്വർണ്ണമല്ല, മറിച്ച് സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ ചോക്ലേറ്റുകളാണ്. പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ 'പാച്ചി'യുടെ പ്രത്യേക മിഠായികളാണ് സ്വർണ്ണക്കട്ടികളായി തെറ്റിദ്ധരിക്കപ്പെട്ടത്. ആഡംബര വിവാഹങ്ങളിൽ ഇത്തരത്തിൽ സ്വർണ്ണനിറത്തിലുള്ള പാക്കിംഗിൽ ചോക്ലേറ്റുകൾ വിതരണം ചെയ്യുന്നത് സൗദിയിൽ പതിവാണെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

qwwdqwqdw

You might also like

  • Lulu Exchange
  • Straight Forward

Most Viewed